അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
14/03/2026
Ramzun
തിരുവനന്തപുരം: അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നിരവധി വാര്‍ഡുകളില്‍ കുടിവെളള വിതരണം തടസപ്പെടും.അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് ആണ് പൊട്ടിയത്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്‌ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂര്‍കോണം, സൈനിക് സ്‌കൂള്‍, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂര്‍, അലത്തറ, കുഴിവിള വാര്‍ഡുകളില്‍ കുടിവെളള വിതരണം തടസപ്പെടും.കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂര്‍, മുട്ടട വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങും. ഈ വാര്‍ഡുകളില്‍ മാര്‍ച്ച് 14 മുതല്‍ മാര്‍ച്ച് 17 വരെ ജലവിതരണം പൂര്‍ണമായും മുടങ്ങും.മാര്‍ച്ച് 23 തിങ്കളാഴ്ച വരെ ഭാഗികമായും ജലവിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.