anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്ന് ദുരന്തം: മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, 56 പേർക്കായി തിരച്ചിൽ

Instagram whatsapp

3/10/25



ജാവ: ഇന്തോനേഷ്യയിൽ തകർന്നു വീണ സ്കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് വെള്ളിയാഴ്ച മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കൂടി പുറത്തെടുത്തു. എട്ട് വിദ്യാർത്ഥികൾ മരിച്ചതായും ഏകദേശം 105 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. ഇനിയും 56 പേരെ കണ്ടെത്താനുള്ളതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ പറഞ്ഞു. തിങ്കളാഴ്ചയാണ് നാല് നിലകളുളള സ്കൂൾ കെട്ടിടം തകർന്ന് വീണത്. ജാക്ക്ഹാമറുകൾ ഘടിപ്പിച്ച ഖനന യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ പരിശോധന തുടരുന്നത്. 13 പേരെ രക്ഷപെടുത്തി. വലിയ സ്ലാബുകൾ വീണുകിടക്കുന്നതിന് അടിയിൽ ഇനിയും കുട്ടികൾ ജീവനോടെ ഉണ്ടാവാം. അവർക്ക് കൂടുതൽ അപകടം സംഭവിക്കാം എന്നതാണ് ബീമുകളും സ്ലാബുകളും നീക്കം ചെയ്യുന്നതിന് തടസമാവുന്നത്. തുരങ്ക രൂപത്തിൽ വഴി നിർമ്മിക്കാനാണ് ശ്രമം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy