ചാനൽ മൈക്ക് കണ്ണിൽ തട്ടിയ സംഭവത്തിൽ സമചിത്തതയോടെ പ്രതികരിച്ച മോഹൻലാലിനെ അഭിനന്ദിച്ച് സമൂഹമാധ്യമലോകം.
2/7/25
ചാനൽ മൈക്ക് കണ്ണിൽ തട്ടിയ സംഭവത്തിൽ സമചിത്തതയോടെ പ്രതികരിച്ച മോഹൻലാലിനെ അഭിനന്ദിച്ച് സമൂഹമാധ്യമലോകം. ആരും രൂക്ഷമായി പ്രതികരിച്ചു പോകുന്ന സാഹചര്യത്തെ സംയമനത്തോടെ നേരിട്ട മോഹൻലാലിന്റെ പ്രവൃത്തി ഒരു നല്ല മാതൃകയാണെന്ന് ആരാധകർ പറയുന്നു. മോഹൻലാലിന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും പ്രതികരണം ഇതുപോലെയാകില്ല എന്നു ചൂണ്ടിക്കാണിച്ചാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറയുന്നത്.
ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതിന് ഇടയിലാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്. പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയിൽ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ താരത്തെ സമീപിച്ചു. മാധ്യമപ്രവർത്തകരോടു സംസാരിച്ചു കാറിൽ കയറുന്നതിന് ഇടയിലാണ് ഒരു ചാനൽ മൈക്ക് താരത്തിന്റെ കണ്ണിൽ കൊണ്ടത്.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍