കേരളത്തിൽ ചൂടിന് തെല്ല് ആശ്വാസമെന്ന നിലയിൽ  വേനൽ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: കേരളത്തിൽ ഇടിമിന്നലോട് കൂടിയ   വേനൽ മഴയ്ക്ക് സാധ്യത. ഇവിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മധ്യ-തെക്കന്‍ കേരളത്തിലെ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളിൽ കോഴിക്കോട്ടും വയനാട്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

മഴ ഒരു ഭാഗത്തുണ്ടെങ്കിലും ചൂടിനും കുറവൊന്നുമില്ല. ഇത് കൊണ്ട് തന്നെ താപനില ഉയരുന്നത് കണക്കിലെടുത്ത് ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. അതേസമയം താപനില ഉയരുന്നതിനാല്‍ കടലിലും ചില പ്രതിഭാസങ്ങളുണ്ടായേക്കാം  കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Exit mobile version