അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന് അമേരിക്ക, മൃതദേഹം രഹസ്യ താവളത്തിലേക്കു മാറ്റി

അമേരിക്ക: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന് അമേരിക്ക. ‍ഞായറാഴ്ചയാണ് സവാഹിരി വധിക്കപ്പെട്ടതെങ്കിലും ഇന്നലെ രാത്രിയാൻ് യുഎസ് വാർത്ത പുറത്തു വിട്ടത്. മൃതദേഹം സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. സവാഹിരിയുടെ മുൻ​ഗാമി ഒസാമ ബിൻ ലാദനെയും യുഎസ് അയാളുടെ ഒളിതാവളത്തിൽ യുഎസ് സേന വധിക്കുകയായിരുന്നു. ബിൻ ലാബന്റെ മൃതദേഹം പിന്നീട് ശാന്ത സസുദ്രത്തിലെവിടേ കെട്ടിത്താഴ്ത്തുകയായിരുന്നു.
യു എസ് പ്രസിഡൻറ് ജോ ബൈഡൻ ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത്. അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത് അഫ്ഗാനിൽ വ്യോമ ആക്രമണത്തിലൂടെയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സി ഐ എ കാബൂളിൽ ഡ്രോൺ ഉപയോ​ഗിച്ച് ആക്രമണം ശക്തമാക്കിയിരുന്നു. അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു.
രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു.

Exit mobile version