കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ; കേസ് എന്‍ഐഎയ്ക്കു കൈമാറാന്‍ തമിഴ്നാട് സര്‍ക്കാർ

ചെന്നൈ : കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസ് എന്‍ഐഎയ്ക്കു കൈമാറാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. സ്ഫോടനത്തിന് പിന്നിൽ രാജ്യാന്തര ബന്ധമുണ്ടെന്നു സംശയിക്കുന്നുവെന്ന് കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ. സ്റ്റാലിൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തുനല്‍കി. മുതിര്‍ന്ന എൻഐഎ ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അതേസമയം, ബോംബ് സ്ഫോടനം നടക്കുന്നതിനു തലേദിവസം മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്തുമാപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള ജെമീഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ജെമീഷ മുബീൻ ചാവേര്‍ ആക്രമണത്തിനു ലക്ഷ്യമിട്ടെന്നും അന്വേഷണസംഘം സംശയിക്കുന്നു .

Exit mobile version