65 -ാ മത്‌ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ആദ്യ സ്വർണം കണ്ണൂർ ജില്ലയ്‌ക്ക്‌.

തൃശൂർ : 65 -ാ മത്‌ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ആദ്യ സ്വർണം കണ്ണൂർ ജില്ലയ്‌ക്ക്‌. ജിവിഎച്ച്‌എസ്‌എസിലെ ഗോപിക ഗോപിയാണ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മേളയിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. കോഴിക്കോട് താരം അശ്വിനി എസ്. നായർക്ക് വെള്ളിയും എറണാകുളത്തിന്റെ അനുമോൾ സജിക്ക് വെങ്കലവും ലഭിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിന്‍റെ സി ആര്‍ നിത്യയ്ക്കാണ് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മലപ്പുറത്തിനാണ് സ്വര്‍ണവും വെള്ളിയും. ചീകോട് കെകെഎച്ച്എസ്എസിലെ മുഹമ്മദ് അമീന് ഒന്നാംസ്ഥാനം. അതേസ്‌കൂളിലെ തന്നെ മുഹമ്മദ് ജസീലിനാണ് രണ്ടാംസ്ഥാനം.സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും പാലക്കാടിന് ലഭിച്ചു. ചിറ്റൂര്‍ ജിവിഎച്ച്എസ്എസിലെ ബിജോയിക്ക് സ്വര്‍ണം. കുമരംപുത്തൂര്‍ സ്‌കൂളിലെ മുഹമ്മദ് മഷ്ബൂദ് രണ്ടാമത്.

Exit mobile version