അമേരിക്ക:ട്വിറ്ററിനെ സ്വന്തമാക്കി ഇലോണ്‍ മാസ്ക്.44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്ററിനെ മാസ്ക് സ്വന്തമാക്കിയത്.കോടതി നിര്‍ദേശിച്ചതനുസരിച്ച് കരാര്‍ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ഉള്ളപ്പോഴാണ് ഇലോണ്‍ മസ്കിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായത്.
വ്യാജ അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവെച്ചന്ന ആരോപണത്തെത്തുടര്‍ന്ന് സിഇഒ പരാഗ് അഗര്‍വാള്‍, കമ്പനി സിഎഫ്ഒ,ലീഗല്‍ പോളിസി ട്രസ്റ്റ് ആന്റ്സേഫ്റ്റ് മേധാവി എന്നിവരേ മാസ്ക് പിരിച്ചുവിട്ടു.ട്വിറ്റര്‍ സ്വന്തമാക്കിയതിനു പിന്നാലെ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നും മാസ്ക് വ്യക്തമാക്കിട്ടുണ്ട്
മസ്ക് കഴിഞ്ഞ ദിവസം തന്റെ ബയോ ചീഫ് ട്വിറ്റ് എന്ന് മാറ്റിയിരുന്നു. സാന്‍ഫ്രാന്‍സിസ്കോയില്‍ ഉള്ള ട്വിറ്റര്‍ ആസ്ഥാനവും മസ്ക് സന്ദര്‍ശിച്ചിരുന്നു. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോയ മസ്കിനെതിരെ കോടതിയില്‍ പോയത് പരാഗിന്റെ നേതൃത്വത്തിലായിരുന്നു