30 ക്വാർട്ടേഴ്സുകളെ പണം കൊണ്ട് ബഹറയ്ക്ക് വില്ല, ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടി

തിരുവനന്തപുരം: താഴ്ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ക്വാർട്ടേഴ്സ് പണിയാൻ അനുവദിച്ച തുക സ്വന്തം വില്ലയ്ക്കു വേണ്ടി വിനിയോ​ഗിച്ച മുൻ ഡിജിപി ലോക്നാഥ് ബഹറയക്ക് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടി. ഇതിനായി മുൻകൂർ അനുമതി വാങ്ങാതെ
ചട്ടവിരുദ്ധമായി പണം വിനിയോ​ഗിച്ചതിനു ബഹറയെ താക്കീത് ചെയ്യുകയും ചെയ്തു. വിമരിച്ചതിനാൽ ഈ ശിക്ഷാ നടപടിക്ക് അടിസ്ഥാനവുമില്ല.
പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപ വകമാറ്റി വില്ലകളും ഓഫീസും പണിത മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടിയാണ് സർക്കാർ സാധൂകരിച്ചത്. ചട്ടപ്രകാരമുള്ള നടപടി ഇല്ലാതെ ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കരുതെന്ന കർശന നിർദേശത്തോടെയാണ് ബെഹ്റയുടെ നടപടി ആഭ്യന്തര വകുപ്പ് സാധൂകരിച്ചത്.
പൊലീസ് വകുപ്പിൻറെ ആധുനികവൽകരണം എന്ന സ്കീമിൽ ഉൾപ്പെടുത്തിയാണ് പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമിക്കാൻ പണമനുവദിച്ചത്. എന്നാൽ അനുവദിച്ച നാല് കോടി 33 ലക്ഷം രൂപ സർക്കാർ അനുമതി വാങ്ങാതെ വകമാറ്റി. ക്വാട്ടേഴ്സിന് പകരം തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് കൂറ്റൻ വില്ലകൾ നിർമിക്കുകയായിരുന്നു. ഇതിൽ ഒരു വില്ലയിലാണ് ഡിജിപിയായിരുന്ന ബെഹ്റ താമസിച്ചിരുന്നത്. വില്ലകൾ കൂടാതെ ഓഫീസുകളും പണിതു. ക്രമക്കേട് സിആൻറ് എജിയാണ് കണ്ടെത്തിയത്. വാഹനങ്ങൾ വാങ്ങിയതടക്കം ബെഹ്റയുടെ പലയിടപാടുകളും സിഎജി കണ്ടെത്തിയിരുന്നു.
എന്നാൽ, 30 ക്വാട്ടേഴ്സുകൾ നിർമിക്കാൻ 433 ലക്ഷം രൂപ ഉപയോഗിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകൾ മറ്റ് അനുബന്ധ ഓഫീസുകൾ എന്നിവ നിർമിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി, ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കരുതെന്ന കർശന നിർദേശത്തോടെ സാധൂകരിച്ചു കൊണ്ടുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിക്കുന്നത്. ക്വാട്ടേഴ്സുകൾ കെട്ടാനുള്ള പണം വകമാറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് വില്ല പണിഞ്ഞ ബെഹ്റയ്ക്ക് എല്ലാം സാധൂകരിച്ചു എന്ന് ചുരുക്കം.FacebookTwitterEmailWhatsAppCopy Link

Exit mobile version