ഹർത്താൽ അക്രമം: ഇതുവരെ 357 കേസുകൾ; ഇന്ന് അറസ്റ്റിലായത് 22 പേർ

കൊച്ചി: പോപ്പുലർ ഫ്രണ്ട്ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 22 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2291 ആയി. ഇതുവരെ 357 കേസുകൾ രജിസ്റ്റർ ചെയ്തു.

വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.

തിരുവനന്തപുരം സിറ്റി – 25, 68
തിരുവനന്തപുരം റൂറൽ – 25, 165
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറൽ – 15, 163
പത്തനംതിട്ട – 18, 138
ആലപ്പുഴ – 16, 133
കോട്ടയം – 27, 411
ഇടുക്കി – 4, 36
എറണാകുളം സിറ്റി – 8, 84
എറണാകുളം റൂറൽ – 17, 47
തൃശൂർ സിറ്റി – 13, 21
തൃശൂർ റൂറൽ – 26, 46
പാലക്കാട് – 7, 89
മലപ്പുറം – 34, 207
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 96
വയനാട് – 7, 115
കണ്ണൂർ സിറ്റി – 26, 95
കണ്ണൂർ റൂറൽ – 9, 26
കാസർഗോഡ് – 6, 62

Exit mobile version