ഹോട്ടൽ പരിശോധന ശക്തമാക്കി നഗരസഭ

നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ 10 ഹോട്ടലിൽ ചൊവ്വാഴ്ച പരിശോധന നടത്തി. കിള്ളിപ്പാലം കുമാർ കഫേയിൽനിന്ന്‌ 50 ഡിസ്‌പോസിബിൾ ഗ്ലാസും അട്ടക്കുളങ്ങര ഹോട്ടൽ സാക്കിയിൽനിന്ന്‌ 75 ഡിസ്‌പോസിബിൾ ഗ്ലാസ്, അരക്കിലോ ക്യാരിബാഗ്, ഇട്ടിശ്ശേരിയുടെ ചായക്കടയിൽനിന്ന്‌ 100 ഡിസ്‌പോസിബിൾ ഗ്ലാസും ചാല ആസാദ് ഹോട്ടലിൽനിന്ന്‌ പഴകിയ ഭക്ഷണവും കരിക്കകം ക്യാപിറ്റൽ കഫേയിൽനിന്ന്‌ 1100 ഡിസ്‌പോസിബിൾ ഗ്ലാസും അരക്കിലോ പ്ലാസ്റ്റിക് ക്യാരിബാഗും ഒരുവാതിൽക്കോട്ട കൊച്ചിപീടികയിൽനിന്ന്‌ പഴകിയ ഭക്ഷണവും വെസ്റ്റ് ഫോർട്ട് ശ്രീഉഡുപ്പി ഹോട്ടലിൽനിന്ന് 500 ഡിസ്‌പോസിബിൾ ഗ്ലാസും അരക്കിലോ പ്ലാസ്റ്റിക് ക്യാരിബാഗും പിടിച്ചെടുത്തു. അപാകം കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. 

Exit mobile version