സിപിഐ എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ ഹരിദാസൻ വധക്കേസിൽ പ്രതികളായ കെ ലിജേഷ്, പ്രീതിഷ് എന്ന മൾട്ടി പ്രജി എന്നിവരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഏഴിന് വിധിപറയും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികളെന്നും ജാമ്യം അനുവദിക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്ത്‌കുമാർ വാദിച്ചു.