സ്വര്‍ണവില; ഇന്ന് വില കുറഞ്ഞു,-പ്രവചിക്കാന്‍ പറ്റാതെ വിപണി

മാര്‍ച്ചില്‍ ഒരു പവന്‍ സ്വര്‍ണത്തില്‍ 4000ത്തോളം രൂപയുടെ വര്‍ധനവാണുണ്ടായത്. ഏപ്രില്‍ മൂന്നാഴ്ച തികയുമ്പോള്‍ ഏകദേശം അത്ര തന്നെ വില വര്‍ധിച്ചു. അത്രയും വലിയ കുതിപ്പാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ടത് 54440 രൂപയാണ്. വെള്ളിയാഴ്ചയിലെ വിലയില്‍ നിന്ന് വെറും 80 രൂപ മാത്രമാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ച നിരക്ക് ഉയര്‍ന്ന അളവില്‍ ആയിരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6805 രൂപയിലെത്തി.

സ്വര്‍ണവിലയില്‍ നേരിയ കുറവ് വരാനാണ് സാധ്യത. അന്തര്‍ദേശീയ വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് വലിയ കുതിപ്പുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കണ്ടത്. എന്നാല്‍ യുദ്ധഭീതി പൂര്‍ണമായും ഒഴിവായിട്ടില്ല. ഇറാന്‍ ഇസ്രായേലിനെതിരെ തിരിച്ചടിച്ചാല്‍ സ്വര്‍ണവിലയും എണ്ണവിലയും കുതിക്കുമെന്ന് ഉറപ്പാണ്.

വിപണിയിലെ സാഹചര്യം കൃത്യമായി പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ ഇറാനെ ആക്രമിക്കുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഇറാന്‍ തിരിച്ചടിക്കുന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ വീണ്ടും ആക്രമിച്ചു… ഇതെല്ലാം സംഭവിക്കുമ്പോള്‍ സ്വര്‍ണവില കുതിക്കുകയാണ്. നിക്ഷേപകരും കേന്ദ്ര ബാങ്കുകളും വന്‍ തോതില്‍ സ്വര്‍ണം വാങ്ങുന്നതാണ് വില ഉയരാന്‍ കാരണം.

Exit mobile version