സ്കൂളുകളിലെ ഓണ പരീക്ഷ ആഗസ്റ്റ് 16 മുതൽ, അവധി 25 മുതൽ

തിരുവനന്തപുരം:  കേരളത്തിൽ സ്കൂളുകളിലെ ഓണ പരീക്ഷ ആഗസ്റ്റ് 16 മുതൽ 24 നടക്കും. ഒന്നാം പാദവാര്‍ഷിക പരീക്ഷ  എന്ന രീതിയിലാണ് ഇത് കണക്കാക്കുന്നത്.  വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗമാണ് സർക്കാരിന് പരീക്ഷ ഡേറ്റ് ശുപാർശ ചെയ്തത്. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നുമായിരിക്കും നടക്കുക.അതേസമയം പ്ലസ് വണ്‍ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ക്ലാസ് തലത്തില്‍ പരീക്ഷ സംഘടിപ്പിക്കും.

19-ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് തീയ്യതിയിലെ മാറ്റം. വിദ്യാഭ്യാസ കലണ്ടറിലേക്കാള്‍ ഒരു ദിവസം മുന്നേയാണ് സാധാരണ പരീക്ഷകൾ നടത്താറുള്ളത്.  സ്‌കൂളുകൾ 25-ന് ശേഷം അടക്കും. അവധിക്കുശേഷം സെപ്തംബര്‍ നാലിനായിരിക്കും സ്‌കൂള്‍ തുറക്കുക. വിശദമായ ടൈം ടേബിളുകൾ സ്കൂളുകൾക്ക് ലഭ്യമാകും.

Exit mobile version