സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാര പരിശോധന ഇന്ന്

സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം ഇന്ന് പരിശോധിക്കും. അതിനായി മന്ത്രിമാർ ഇന്ന് സ്കൂളുകൾ സന്ദർശിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തുന്നത്. 

രണ്ട് മന്ത്രിമാരുടേയും ഉച്ച ഭക്ഷണം ഇന്ന് വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും. ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരണമെന്ന് വിദ്യാഭ്യാസമന്ത്രി അഭ്യർത്ഥിച്ചു. കൂടാതെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇന്നുമുതൽ സംയുക്ത പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version