തിരുവനന്തപുരം: സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തുന്നു. കീഴ്‌വഴക്കങ്ങൾ മറികടന്നാണ് കേന്ദ്രനേതൃത്വം സംസ്ഥാന കോർ കമ്മറ്റിയിലേക്ക് സുരേഷ് ഗോപിയെ പരിഗണിച്ചത്. ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും പരമോന്നത ബോഡിയായ കോർ കമ്മിറ്റിയിൽ പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് ഇതുവരെ ഉൾപ്പെട്ടിരുന്നത്.
നിലവിലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഒഴിവാക്കുന്നതിന്റെ മുന്നോടിയാണ് അപ്രതീക്ഷിതമായ നടപടിയെന്നാണ് സൂചന. സംസ്ഥാന ബിജെപി നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുൻപേ തന്നെ ഉണ്ടായിരുന്നു. സുരേഷ് ഗോപിയെ മുൻ നിർത്തി കേരളത്തിൽ ശക്തി വർധിപ്പിക്കാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ കണക്കു കൂട്ടൽ.