ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ലഭിച്ചത് സുപ്രധാന വകുപ്പുകള്‍. പെട്രോളിയം-പ്രകൃതിവാതക, ടൂറിസം വകുപ്പാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. ടൂറിസം മന്ത്രാലയത്തിലേക്ക് സുരേഷ് ഗോപിയുടെ വരവിനെ കേരളം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. സംസ്ഥാനത്തെ നിരവധി പെട്രോളിയം പദ്ധതികള്‍ക്കും സുരേഷ് ഗോപിയുടെ സ്ഥാനലബ്ധി ഊര്‍ജം പകരും. ഹര്‍ദീപ് സിങ് പുരിയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കാബിനറ്റ് മന്ത്രി, ഗജേന്ദ്രസിങ് ഷെഖാവത്താണ് ടൂറിസം കാബിനറ്റ് മന്ത്രി. കേന്ദ്രന്യൂനപക്ഷ കാര്യം, ഫിഷറീസ്-മൃഗക്ഷേമം, ക്ഷീരവികസനം എന്നീ മന്ത്രാലയങ്ങളാണ് ജോര്‍ജ് കുര്യന് ലഭിച്ചത്. ഫിഷറീസ് മന്ത്രാലയത്തിലെ സഹമന്ത്രിപദം തീരദേശ മേഖലയ്ക്കും പ്രയോജനകരമാകും. കിരണ്‍ റിജിജുവാണ് ന്യൂനപക്ഷകാര്യ കാബിനറ്റ് ചുമതല. ജെഡിയു നേതാവ് രാജീവ് രഞ്ജന്‍ സിങ്ങിനാണ് ഫിഷറീസ് മന്ത്രാലയത്തിന്റെ കാബിനറ്റ് ചുമതല.
മറ്റു സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍ :- റാവു ഇന്ദര്‍ജിത് സിങ്-സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, പ്ലാനിങ്, സാംസ്കാരികം , ഡോ. ജിതേന്ദ്ര സിങ്-പ്രധാനമന്ത്രിയുടെ ഓഫീസ്, ശാസ്ത്ര-സാങ്കേതികം, പേഴ്സണല്‍ കാര്യം, ആണവ വകുപ്പ്, അര്ജ്ജുന് റാം മേഘ്വാള്-നിയമം-നീതി, പാര്‍ലമെന്ററി കാര്യം , പ്രതാപ് റാവു ജാദവ്-ആയുഷ്, ആരോഗ്യ-കുടുംബ ക്ഷേമം #, ജയന്ത് ചൗധരി-നൈപുണ്യ വികസനം (സ്വതന്ത്ര ചുമതല), വിദ്യാഭ്യാസം (സഹമന്ത്രി).
മറ്റു സഹമന്ത്രിമാര്‍: ജിതിന് പ്രസാദ-വാണിജ്യം-വ്യവസായം, ഇലക്ട്രോണിക്സ്, ഐടി , ശ്രീപാദ് യശോ നായിക്-ഊര്‍ജ്ജം, പുനരുപയോഗ ഊര്‍ജ്ജം , പങ്കജ് ചൗധരി-ധനവകുപ്പ്, കൃഷ്ണപാല്‍ ഗുജ്ജര്‍-സഹകരണ വകുപ്പ് , നിത്യാനന്ദ റായ്-ആഭ്യന്തരം , വി. സോമണ്ണ-ജലശക്തി, റെയില്‍വെ , എസ്.പി. സിങ് ബഗേല്‍-ഫിഷറീസ്, മൃഗക്ഷേമം, ക്ഷീര വികസനം, പഞ്ചായത്ത് രാജ്, ശോഭ കരന്തലജെ-എംഎസ്എംഇ, തൊഴില്‍, കീര്‍ത്തി വര്ധന് സിങ്-പരിസ്ഥിതി-വനം-കാലാവസ്ഥ, വിദേശകാര്യം , ബി.എല്‍. വെര്‍മ-ഉപഭോക്തൃകാര്യം-ഭക്ഷ്യ-പൊതുവിതരണം, സാമൂഹ്യനീതി , ശാന്തനു താക്കൂര്‍-തുറമുഖം, ഷിപ്പിങ്, ജലഗതാഗതം ,സുരേഷ് ഗോപി-പെട്രോളിയം-പ്രകൃതി വാതകം, ടൂറിസം , ഡോ. എല്‍. മുരുഗന്-വാര്‍ത്താ വിതരണം, പാര്‍ലമെന്ററി കാര്യം , അജയ് തംത-റോഡ് ഗതാഗതം, ദേശീയപാത , ബണ്ടി സഞ്ജയ് കുമാര്‍-ആഭ്യന്തരം, കമലേഷ് പാസ്വാന്-ഗ്രാമ വികസനം , ഭാഗീരഥ് ചൗധരി-കൃഷി-കര്‍ഷക ക്ഷേമം , സതീഷ് ചന്ദ്ര ദുബെ-കല്‍ക്കരി, ഖനി , സഞ്ജയ് സേഠ്-പ്രതിരോധം , രവ്നീത് സിങ് ബിട്ടു-റെയില്‍വെ, ഭക്ഷ്യ, പൊതുവിതരണം , ദുര്‍ഗാദാസ് ഊയ്കെ-പട്ടിക വര്‍ഗ മന്ത്രാലയം.
രക്ഷ നിഖില്‍ ഖഡ്സെ-കായികം, യുവജനകാര്യം , സുകാന്ത മജൂംദാര്‍-വിദ്യാഭ്യാസം, വടക്കുകിഴക്കന്‍ സംസ്ഥാന വികസനം , സാവിത്രി ഠാക്കൂര്‍-വനിത-ശിശുക്ഷേമം , തോഖന്‍ സാഹൂ-ഭവനം-നഗര വികസനം , ഡോ. രാജ്ഭൂഷണ്‍ ചൗധരി-ജല്‍ശക്തി ,
ഭൂപതിരാജു ശ്രീനിവാസ് വര്‍മ-ഘന വ്യവസായം, സ്റ്റീല്‍ , ഹര്‍ഷ് മല്‍ഹോത്ര-സഹകരണം, റോഡ്-ദേശീയപാത , നീമുബെന്‍ ബാംബനിയ-ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം , മുരളീധര്‍ മൊഹല്‍-സഹകരണം, വ്യോമയാനം , ജോര്‍ജ് കുര്യന്-ന്യൂനപക്ഷ കാര്യം, ഫിഷറീസ്, മൃഗക്ഷേമം, ക്ഷീര വികസനം ,പബിത്ര മാര്‍ഗരീറ്റ-വിദേശ കാര്യം, ടെക്സ്റ്റൈല്‍സ് , രാംദാസ് അത്താവലെ-സാമൂഹ്യനീതി-ശാക്തീകരണം , രാംനാഥ് താക്കൂര്‍-കൃഷി-കര്‍ഷക ക്ഷേമം , അനുപ്രിയ പട്ടേല്‍-ആരോഗ്യം-കുടുംബ ക്ഷേമം, കെമിക്കല്‍, ഫെര്‍ട്ടിലൈസര്‍ , ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി-ഗ്രാമ വികസനം, ടെലികോം.