സുപ്രീംകോടതിയിലേക്ക്‌ പ്രവേശനം എളുപ്പമാക്കാൻ സുസ്വാഗതം ഓൺലൈൻ പോർട്ടൽ പ്രവർത്തനം തുടങ്ങി.

ന്യൂഡൽഹി : സുപ്രീംകോടതിയിലേക്ക്‌ പ്രവേശനം എളുപ്പമാക്കാൻ സുസ്വാഗതം ഓൺലൈൻ പോർട്ടൽ പ്രവർത്തനം തുടങ്ങി. പോർട്ടൽ പ്രവർത്തനം തുടങ്ങിയതായി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അറിയിച്ചു. ജൂലൈ 25 മുതൽ പോർട്ടൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. സന്ദർശകർക്കും കക്ഷികൾക്കും മാധ്യമപ്രവർത്തകർക്കും മറ്റും നീണ്ടവരിയിൽ കാത്തുനിന്ന്‌ പാസെടുത്താൽ മാത്രമേ നേരത്തേ കോടതിപരിസരത്തേക്ക്‌ കടക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, സുസ്വാഗതം പോർട്ടൽ പ്രവർത്തനം തുടങ്ങിയതോടെ അതുവഴി സന്ദർശകർക്ക്‌ ഇലക്‌ട്രോണിക്‌ പാസിന്‌ അപേക്ഷ നൽകാനാകും.

Exit mobile version