സിപിഐ എം നേതാവ് മുൻ എംഎൽഎ സി പി കുഞ്ഞു അന്തരിച്ചു.

കോഴിക്കോട് : സിപിഐ എമ്മിന്റെ   മുതിർന്ന നേതാവും മുൻ എംഎൽഎയുമായ സി പി കുഞ്ഞു (93) അന്തരിച്ചു.  കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന്റെ പിതാവാണ്.1987 മുതൽ 1991 വരെ കോഴിക്കോട് രണ്ടിൽ നിന്ന് എട്ടാം നിയമസഭയിൽ അംഗമായിരുന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ, സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം, വഖഫ് ബോർഡ് അംഗം, കെഎസ്ഇബി കൺസെൾറ്റീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1930 ജൂൺ 30ന് കുഞ്ഞലവി ഹാജി- ഫാത്തിമ ദമ്പതികളുടെ മകനായാണ് ജനനം. ഭാര്യ: എം എം ഖദീശാബി.  നാല് ആൺമക്കളും മൂന്ന് പെൺ മക്കളും ഉണ്ട്.മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായിരുന്ന കോഴിക്കോട് രണ്ടിൽ വൻ വിജയം നേടിയാണ് 1987ൽ സി പി കുഞ്ഞ് ആദ്യമായി നിയമസഭയിലെത്തുന്നത്. തെരഞ്ഞെടുപ്പ് വേദിയിലെ മികച്ച പ്രാസംഗികനായിരുന്നു. സംസ്ഥാന–ദേശീയ രാഷ്ട്രീയ ഗതിവിഗതികളെ നർമം കലർത്തി സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തെ  ജനപ്രിയനാക്കി.

Exit mobile version