സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം ; പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. അന്വേഷണം സിബിഐയ്ക്ക് നൽകി ഉത്തരവായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശും സഹോദരനും ഇന്ന് രാവിലെ മുഖ്യമന്ത്രിയെ സന്ദർശിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥിയുടെ കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് തീരുമാനം. പൊലീസ് അന്വേഷണത്തിലൂടെ  പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എങ്കിലും കുടുംബം കേസ് സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ടതിനാൽ കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Exit mobile version