സിദ്ധാര്‍ത്ഥന്റെ മരണം; മുഴുവൻ പ്രതികളും പിടിയില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയുടെ മരണത്തിൽ മുഴുവൻ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഇന്നലെയോടെ അറസ്റ്റിലായിരുന്നു. ആകെ 18 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്.

സഹപാഠിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് സിദ്ധാർഥനെ മർദ്ദിച്ചതെന്നാണ് പ്രതികളുടെ മൊഴി. നാലിടത്ത് വച്ച് സിദ്ധാര്‍ത്ഥനെ പ്രതികള്‍ മര്‍ദിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതികളെ കാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സിദ്ധാര്‍ത്ഥന്‍ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Exit mobile version