സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. വെടിയുതിർത്ത സംഘത്തിലെ സന്തോഷ് ജാദവാണ്‌ പൂനെയിൽ അറസ്റ്റിലായത്‌.  അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ് ആണിത്. മെയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്.

കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്‌തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡൽഹി പൊലീസും ചേർന്ന്  അറസ്റ്റ് ചെയ്‌തിരുന്നു.

Exit mobile version