സിഐയുടെ വയർലെസ് സെറ്റ് എറിഞ്ഞുടച്ച അഭിഭാഷകൻ അറസ്റ്റിൽ

കൊച്ചി: സിഐയുടെ വയർലെസ് സെറ്റ് എറിഞ്ഞുടച്ച അഭിഭാഷകൻ അറസ്റ്റിൽ. കൊച്ചിയിലാണ് സംഭവം. നോര്‍ത്ത് സ്‌റ്റേഷനിലെ സിഐയുടെ വയര്‍ലെസ് സെറ്റാണ് ഇയാൾ എറിഞ്ഞ് തകർത്തത്.ശനിയാഴ്ച രാത്രി കൊച്ചി എസ്ആര്‍എം റോഡിലാണ് സംഭവം. പൊതു സ്ഥലത്ത് പുകവലിച്ച ഷാഹിമുമായി പട്രോളിങ്ങിനെത്തിയ പോലീസുകാർ തർക്കിക്കുകയും ഇതിനിടയിൽ സിഐയുടെ വയർലെസ് ഇയാൾ എറിഞ്ഞുടക്കുകയുമാണെന്നാണ് പരാതി. ഇയാൾ പൊലീസിനോട് കയര്‍ത്തതോട് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയയാരുന്നെന്നാണ് പോലീസ് ഭാഷ്യം. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. എന്നാല്‍ പൊലീസ് കയ്യേറ്റം ചെയ്തുവെന്നാണ് അഭിഭാഷകന്റെ പരാതി.

.

.

.

Exit mobile version