സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രേ ഇ​ന്ത്യ​ക്ക് 13 റ​ൺ​സ് ജ​യം, പ​ര​മ്പ​ര തൂ​ത്തു​വാ​രി

ഹ​രാ​രെ: അ​വ​സാ​ന നി​മി​ഷം വ​രെ ആ​രാ​ധ​ക​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി സി​ക്ക​ന്ദ​ര്‍ റാ​സ​യു​ടെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​ത്തി​ലൂ​ടെ ഇ​ന്ത്യ​യെ വി​റ​പ്പി​ച്ച സി​ബാ​ബ്വെ ഒ​ടു​വി​ല്‍ കി​ഴ​ട​ങ്ങി. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ 13 റ​ണ്‍സി​ന്‍റെ നേ​രി​യ ജ​യ​വു​മാ​യി ഇ​ന്ത്യ ഏ​ക​ദി​ന പ​ര​മ്പ​ര 3-0ന് ​തൂ​ത്തു​വാ​രി. ഇ​ന്ത്യ ഉ​യ​ര്‍ത്തി​യ 290 റ​ണ്‍സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന സിം​ബാ​ബ്വെ 49-ാം ഓ​വ​ര്‍ വ​രെ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നെ​ങ്കി​ലും 49-ാം ഓ​വ​റി​ലെ നാ​ലാം പ​ന്തി​ല്‍ റാ​സ​യെ(95 പ​ന്തി​ല്‍ 15) ഷ​ര്‍ദ്ദു​ല്‍ ഠാ​ക്കൂ​റി​ന്‍റെ പ​ന്തി​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ പ​റ​ന്നു​പി​ടി​ച്ചാ​ണ് ഇ​ന്ത്യ​ക്ക് വി​ജ​യം ഉ​റ​പ്പി​ച്ച​ത്. ഏ​ഴാം വി​ക്ക​റ്റി​ല്‍ ബ്രാ​ഡ് ഇ​വാ​ന്‍സി​നൊ​പ്പം 103 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​യ​ര്‍ത്തി​യാ​ണ് റാ​സ സിം​ബാ​ബ്വെ​ക്ക് വി​ജ​യ​പ്ര​തീ​ക്ഷ ന​ല്‍കി​യ​ത്. 87 പ​ന്തി​ല്‍ സെ​ഞ്ചു​റി​യി​ലെ​ത്തി​യ റാ​സ 95 പ​ന്തി​ല്‍ 115 റ​ണ്‍സു​മാ​യി മ​ട​ങ്ങി. സ്കോ​ര്‍ ഇ​ന്ത്യ 50 ഓ​വ​റി​ല്‍ 289-8. സിം​ബാ​ബ്വെ 49.3 ഓ​വ​റി​ല്‍ 276ന് ​ഓ​ള്‍ ഔ​ട്ട്.

അ​വ​സാ​ന നാ​ലോ​വ​റി​ല്‍ 40 റ​ണ്‍സും ര​ണ്ടോ​വ​റി​ല്‍ 17 റ​ണ്‍സു​മാ​യി​രു​ന്നു സിം​ബാ​ബ്‌​വെ​യ്ക്ക് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. ആ​വേ​ശ് ഖാ​ന്‍ എ​റി​ഞ്ഞ 48-ാം ഓ​വ​റി​ല്‍ 16 റ​ണ്‍സ​ടി​ച്ചാ​ണ് റാ​സ ഇ​ന്ത്യ​യെ വി​റ​പ്പി​ച്ച​ത്. ആ ​ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍ ബ്രാ​ഡ് ഇ​വാ​ന്‍സ് പു​റ​ത്താ​യ​ത് ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​മാ​യി. ഷ​ര്‍ദ്ദു​ല്‍ ഠാ​ക്കൂ​ര്‍ എ​റി​ഞ്ഞ അ​ടു​ത്ത ഓ​വ​റി​ല്‍ റാ​സ പു​റ​ത്താ​യോ​തോ​ടെ സിം​ബാ​ബ്‌​വെ​യ്ക്ക് ര​ണ്ട് റ​ണ്‍സ് മാ​ത്ര​മെ നേ​ടാ​നാ​യു​ള്ളു. അ​വാ​സ​ന ഓ​വ​റി​ല്‍ 15 റ​ണ്‍സാ​യി​രു​ന്നു സിം​ബാ​ബ്‌​വെ​യ്ക്ക് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. മൂ​ന്നാം പ​ന്തി​ല്‍ ന്യൗ​ച്ചി​യെ ക്ലീ​ന്‍ ബൗ​ള്‍ഡാ​ക്കി ആ​വേ​ശ് ഖാ​ന്‍ ഇ​ന്ത്യ​ക്ക് വി​ജ​യം സ​മ്മാ​നി​ച്ചു.

290 റ​ണ്‍സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്നി​റ​ങ്ങി​യ സിം​ബാ​ബ്‌​വെ​യ്ക്ക് തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി​യേ​റ്റു. ആ​റ് റ​ണ്‍സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ ഇ​ന്ന​സെ​ന്‍റ് കൈ​യ​യെ ദീ​പ​ക് ചാ​ഹ​ര്‍ മൂ​ന്നാം ഓ​വ​റി​ല്‍ മ​ട​ക്കി. തൊ​ട്ടു​പി​ന്നാ​ലെ മ​റ്റൊ​രു ഓ​പ്പ​ണ​റാ​യ കെ​യ്റ്റാ​നോ പ​രു​ക്കേ​റ്റ് മ​ട​ങ്ങി. സീ​ന്‍ വി​ല്യം​സും ടോ​ണി മു​ന്യോം​ഗ​യും ചേ​ര്‍ന്ന് അ​ര്‍ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​യ​ര്‍ത്തി സിം​ബാ​ബ്‌​വെ​യ്ക്ക് പ്ര​തീ​ക്ഷ ന​ല്‍കി. മു​ന്യോം​ഗ​യെ ആ​വേ​ശ് ഖാ​ന്‍ വീ​ഴ്ത്തി കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. 

Exit mobile version