സഹകരണനിയമ ഭേദഗതി കരട്‌ ബില്ലായി

സമഗ്ര നിയമഭേദഗതിയിലൂടെ‌ സഹകരണമേഖലയുടെ പ്രവർത്തനങ്ങളെ കുറ്റമറ്റതാക്കുമെന്ന്‌ സഹകരണ മന്ത്രി വി എൻ‌ വാസവൻ പറഞ്ഞു. ബില്ലിന്റെ കരട്‌ തയ്യാറായി‌. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരണത്തിന്‌ നോട്ടീസ്‌ നൽകും.ബജറ്റ്‌ പാസാക്കാനാണ്‌ സഭാ സമ്മേളനം ചേരുന്നത്‌. എങ്കിലും സമയം ചോദിക്കും. കിട്ടിയാൽ ബിൽ അവതരിപ്പിച്ച്‌ പൊതുജനാഭിപ്രായം തേടും. കഴിഞ്ഞില്ലെങ്കിൽ നിയമസഭാ സമ്മേളനത്തിനുമാത്രമായി ചേരുന്ന അടുത്ത സഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.  സർക്കാർ വാർഷികത്തിന്റെ ഭാഗമായി കേസരി സ്‌മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Exit mobile version