സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേള : പാലക്കാടും കണ്ണൂരും മുന്നിൽ.

കൊച്ചി:സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനമത്സരങ്ങൾ പൂർത്തിയായപ്പോൾ കിരീടപോരാട്ടത്തിൽ പാലക്കാടും കണ്ണൂരും മുന്നിൽ. 238 പോയിന്റുമായി പാലക്കാട്‌ ഒന്നാമതും 235 പോയിന്റുമായി കണ്ണൂർ രണ്ടാമതുമാണ്‌. 227 പോയിന്റുള്ള കോട്ടയമാണ്‌ മൂന്നാമത്‌.സ്കൂൾതലത്തിൽ പാലക്കാട് വാണിയംകുളം ടിആർകെ എച്ച്എസ്എസാണ് മുന്നിൽ 56 പോയിന്റ്‌. 53 പോയിന്റുമായി വയനാട് മാനന്തവാടി ജിവിഎച്ച്എസ്എസ്‌ രണ്ടാമതും 46 പോയിന്റുമായി ആലപ്പുഴ പൂങ്കാവ് എംഐഎച്ച്എസ്‌ മൂന്നാമതുമുണ്ട്‌.ശാസ്‌ത്രമേളയിൽ സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തിപരിചയമേള, ഹൈസ്‌കൂൾ വിഭാഗം വർക്കിങ് മോഡൽ, സ്‌റ്റിൽ മോഡൽ, ഗണിതശാസ്‌ത്രമേളയിൽ ഹൈസ്‌കൂൾ വിഭാഗം പ്രവൃത്തിപരിചയമേള തുടങ്ങിയ മത്സരങ്ങളാണ്‌ ആദ്യദിനം പൂർത്തിയായത്‌. ആകെ 154 ഇനങ്ങളിലാണ്‌ മത്സരം. ജനറൽ സ്‌കൂൾ പ്രവൃത്തിപരിചയമേള ഉൾപ്പെടെ വിവിധ മത്സരങ്ങൾ വെള്ളിയാഴ്‌ച നടക്കും.

Exit mobile version