അമ്മമാര്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്തിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരിയായ അനാമിക, പന്ത്രണ്ടുവയസുകാരിയായ നിഖ എന്നീ കുട്ടികളാണ് മരിച്ചത്.
മാര്‍ച്ച് അഞ്ചിനാണ് കരുനാഗപ്പള്ളി തൊടിയൂരിൽ ആദ്യ സംഭവം നടന്നത് . ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അര്‍ച്ചന ജീവനൊടുക്കി. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മക്കളായ അനാമിക (7) ആരവ് (2) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് പെണ്‍കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. അന്നേ ദിവസം രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവര്‍ എത്തിയപ്പോള്‍ പുക ഉയരുന്നത് കണ്ടു. വീടിന്റെ ജനല്‍ ചില്ലുകളും കതകും പൊളിച്ചു നോക്കിയപ്പോഴാണ് പൊള്ളലേറ്റ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അര്‍ച്ചന മരിച്ചിരുന്നു.
രണ്ടാം സംഭവം പാലക്കാട്ടെ വല്ലപ്പുഴയിലാണ്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ബീനയെയും മക്കളെയും കിടപ്പുമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ബീനയെയും മക്കളെയും കിടപ്പുമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു ഇവര്‍. മക്കളുടെ കരച്ചില് കേട്ട് വീട്ടിലുള്ളവര്‍ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ ഇവരെ കണ്ടെത്തിയത്. ഇതോടെ ബീനയെയും മക്കളെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് യുവതി മരിച്ചത്. മറ്റൊരു മകളായ നിവേദ (6) ഇപ്പോഴും ചികിത്സയിലാണ്. ഇരു സംഭവങ്ങള്‍ക്കും പിന്നില്‍ കുടുംബ പ്രശ്നങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്.