സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: Kerala Rain Updates: സംസ്ഥാനത്ത് വരുന്ന ഒരാഴ്ച മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഇന്ന് രാവിലെ മുതല്‍ തലസ്ഥാനത്ത് പരക്കെ മഴയുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തിയേറിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം.തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ  വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇടിമിന്നലിനും സാധ്യത പറഞ്ഞിട്ടുണ്ട്.  കർണാടക തീരം മുതൽ  തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ  കാറ്റ് ശക്തമാകുന്നതിൻറെയും സ്വാധീന ഫലമായിട്ടാണിത്

Exit mobile version