സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യത

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ച പല പ്രദേശങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ടെക്നോപാർക്കിന് സമീപം മരം വീണ് ​ഗതാ​ഗതം തടസപ്പെട്ടു. ഇടുക്കി – നെടുങ്കണ്ടം കല്ലാർ ഡാം തുറന്നു. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.

പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. ഇലന്തൂരിലും ചെന്നീർക്കരയിലുമാണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ റെഡ് അല്ലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version