സംസ്ഥാനത്തെ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87, കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവ്

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവിന്  83.87 ശതമാനം പേരാണ് വിജയം നേടിയത്. കഴിഞ്ഞ വർഷം  87.94 ശതമാനം പേരാണ് വിജയിച്ചത്. 3,61,091 പേരാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളില്‍ 81.72 ശതമാനവും എയ്ഡഡ് സ്കൂളില്‍ 86.02 ശതമാനവും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12 ശതമാനവും ടെക്നിക്കൽ സ്കൂളില്‍ 68.71 ശതമാനവും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ്. 87.79 ആണ് കോഴിക്കോട് ജില്ലയുടെ വിജയശതമാനം. വയനാടാണ് വിജയശതമാനം കുറഞ്ഞ ജില്ല. 75.07 ആണ് വയനാട് ജില്ലയുടെ വിജയശതമാനം. സംസ്ഥാനത്തെ 78 സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്.വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി.ആർ.ഡി ലൈവ്’ വഴിയും ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ‘പി.ആർ.ഡി ലൈവ്’ ലഭ്യമാണ്.

Exit mobile version