സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ

കൊച്ചി: സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ദിഖിനെ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം വളരെ കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് ഹൃദയാഘാതം വന്നത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിദ്ദിഖിന്റെ നില ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

Exit mobile version