ഷിൻഡെ വിഭാഗത്തിൽ നിന്നു ബിജെപിയിലേക്ക് കൂറുമാറ്റം ; ഊഹാപോഹങ്ങൾ തള്ളി ബിജെപി രംഗത്ത്

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേന വിഭാഗത്തില്‍ നിന്നുള്ള കൂറുമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തള്ളി ബിജെപി ഇന്നലെ രംഗത്ത് വന്നു.പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രികൂടിയായ റാവുസാഹേബ് ദന്‍വെയാണ് ഇക്കാര്യത്തോട് ഇന്നലെ പ്രതികരിച്ചത്.

‘മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ചില നിയമസഭാംഗങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ലയിക്കുമെന്നതരത്തിലുള്ള ഊഹാപോഹങ്ങള്‍ വരുന്നുണ്ട്,ഇത് വെറും കെട്ടുകഥയാണെന്നും’ റാവുസാഹേബ് ദന്‍വെ പറഞ്ഞു.

ഷിന്‍ഡെ ഗ്രൂപ്പും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും സഖ്യത്തിലായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനാല്‍ ഇത്തരമൊരു നീക്കത്തിന്‍റെ ആവശ്യമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.എന്‍ സി പി യുടെയും കോണ്‍ഗ്രസിന്‍റെയും എംഎല്‍എമാര്‍ കൂറുമാറ്റത്തിന്‍റെ വക്കിലാണെന്ന് ദന്‍വെ അവകാശപ്പെട്ടു, എന്നാല്‍ അദ്ദേഹം ഇതിനെ കുറിച്ച് കൂടുതല്‍ വിശദീകരിച്ചില്ല.

Exit mobile version