ഷംസീറിന്റെ നില തൃപ്തികരം

തലശേരി: ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്പീക്കർ എ.എൻ. ഷംസീറിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടെന്നു ഡോക്റ്റർമാർ. മിക്കവാറും ഇന്നു തന്നെ അദ്ദേഹം ആശപത്രി വിട്ടേക്കും. ഇന്നലെ വൈകുന്നേരമാണ് സ്പീക്കർ എ എൻ ഷംസീറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്പീക്കറുടെ ഇന്നത്തെ പൊതു പരിപാടികൾ റദ്ദാക്കി.

Exit mobile version