ശ്രീലങ്കയിൽ പുതു ചരിത്രം: പാർലമെന്റ് അം​ഗങ്ങൾ ഇന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും

കൊളംബോ: ശ്രീലങ്കയിൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പാർലമെന്റ് അം​ഗങ്ങൾക്കു മാത്രമാണ് വോട്ടവകാശം. ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. എന്നിട്ടും തിക്രോണ പോരാട്ടമാണ് നടക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരം കൈയടക്കിയിരിക്കുന്ന പ്രതിഷേധക്കാരെ ഇനിയും പൂർണമായി പുറത്താക്കാനുമായിട്ടില്ല.
ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എൽപിപിയിൽ നിന്ന് വേർപിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സരരംഗത്തുള്ളത്. റെനിൽ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എൽപിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. വോട്ട് ഭിന്നത ഒഴിവാക്കാനാണ് പ്രതിപക്ഷത്തിൻറെ ശ്രമം.
225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടത്. റെനിൽ വിക്രമസിംഗെയ്ക്ക് 13 പേരുടെയും ഡള്ളസ് അളഹപ്പെരുമ്മയ്ക്ക് 25 വോട്ടുകളുടെയും കുറവാണുള്ളത്. എസ്എൽപിപി യിലെ 45 അംഗങ്ങൾ തനിക്ക് ഒപ്പം നിൽക്കുമെന്നാണ് ഡള്ളസ് അളഹപ്പെരുമയുടെ അവകാശവാദം. ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നൽകുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ്ജെബി, സ്ഥാനാർത്ഥിയായ സജിത് പ്രമേദാസയെ പിൻവലിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകൾ ഉറപ്പാക്കുകയും ഭരണകക്ഷി വോട്ടുകൾ ചോരുകയും ചെയ്താൽ അളഹപ്പെരുമയ്ക്ക് വിജയസാധ്യത ഏറും.

Exit mobile version