ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് മേയർ

തിരുവനന്തപുരം കോർപ്പറേഷനിൽ ശുചീകരണത്തൊളിലാളികൾ ഓണസദ്യ മാലിന്യകുപ്പയിൽ കളഞ്ഞ സംഭവത്തിൽ അവർക്കെതിരെയെടുത്ത  നടപടി പിൻവലിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. സസ്പെൻഷൻ അന്വേഷണത്തിന്റെ ഭാഗമാണെന്നും നടപടി അല്ലെന്നും മേയർ പറഞ്ഞു.

ജോലിസമയത്ത് ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാർ ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാല സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധിച്ചത്.  ഈ സംഭവത്തിലാണ് 11 പേർക്കെതിരെ നടപടിയെടുത്തിരുന്നത്.സ്ഥിരം ജീവനക്കാരായ 7 പേരെ സസ്പെൻറ് ചെയ്യുകയും 4 കരാർ ജീവനക്കാരെ പിരിച്ചുവിടുകയുമായിരുന്നു.

Exit mobile version