ശിവഗിരി തീർഥാടനം ഇന്ന് സമാപിക്കും.

വർക്കല: കഴിഞ്ഞ ഡിസംബർ 15ന് ആരംഭിച്ച 91-–-ാമത് ശിവഗിരി തീർഥാടനം ഇന്ന് സമാപിക്കും. രാവിലെ 7.30ന് ശിവഗിരി ശാരദാമഠത്തിൽനിന്ന്‌ മഹാസമാധി മന്ദിരാങ്കണത്തിലേക്ക്‌ 108 പുഷ്പകലശങ്ങളുമായി പ്രയാണം നടത്തും. തുടർന്ന് മഹാസമാധി പീഠത്തിൽ കലശാഭിഷേകം നടക്കും. 10ന് “സംഘടിത പ്രസ്ഥാനങ്ങൾ – നേട്ടങ്ങളും കോട്ടങ്ങളും’ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് “ഗുരുദേവ കൃതികളിലെ കാവ്യാത്മകത’ സമ്മേളനം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. പ്രഭാവർമ്മ അധ്യക്ഷനാകും. 
വൈകിട്ട് അഞ്ചിന് നടക്കുന്ന തീർഥാടന സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

Exit mobile version