വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്നാസിന്‌ ലുക്കൗട്ട്‌ നോട്ടീസ്‌

മലയാളി വ്ലോഗറും ആൽബം താരവുമായ റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട്‌ നോട്ടീസ്‌. നേരത്തെ കുടുംബത്തിന്റെ മൊഴിയെടുക്കാൻ പൊലീസ്‌ കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കണ്ടിരുന്നില്ല. പെരുന്നാളിനുശേഷം മെഹ്നാസ് യാത്രയിൽ ആണെന്നായിരുന്നു വീട്ടുകാർ നൽകിയ വിവരം. തുടർന്ന് മെഹ്നാസിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത്‌ പൊലീസ്‌ മടങ്ങി.

Exit mobile version