വ്യാഴാഴ്‌ച മുതൽ ആരംഭിക്കുന്ന ജി20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനത്തിനായി കുമരകത്തെ ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്.

കോട്ടയം : വ്യാഴാഴ്‌ച മുതൽ ആരംഭിക്കുന്ന ജി20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനത്തിനായി കുമരകത്തെ ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്. സമ്മേളനത്തിന്റെ ഏകോപനത്തിനായി അമ്പതോളം വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരാണ് കുമരകം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്നത്.

ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇതിനകം തന്നെ ശ്രദ്ധനേടിയ കുമരകത്തിന് വൻകുതിപ്പേകുന്നതായിരിക്കും ജി20 സമ്മേളനം. കേരളത്തിന്റെ  ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിനും സമ്പദ്ഘടനയുടെ വളർച്ചയ്ക്കും ജി20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version