വ്യാജ സർട്ടിഫിക്കറ്റുകളിൽ ശക്തമായ നടപടി; ഒരു പ്രതിക്കും സംരക്ഷണം കിട്ടില്ല: എ കെ ബാലൻ.

തിരുവനന്തപുരം> വ്യാജ സർട്ടിഫിക്കറ്റ് കള്ളനോട്ടടി പോലെ ​ഗുരുതരമായ പ്രശ്നമാണെന്നും സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ.

വ്യാജരേഖ കേസിൽ എസ്എഫ്‌ഐക്ക് യാതൊരു ബന്ധവുമില്ല. വിവാദങ്ങൾ അജണ്ടയുടെ ഭാഗമാണ്. വിവാദങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം ഭരണ പാർട്ടി സംവിധാനങ്ങളെയാണ്. എസ്എഫ്ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതാണ്. എസ്എഫ്ഐ ഒരു വികാരമാണ്. ആരാണോ ഉപ്പു തിന്നത് അവർ വെള്ളം കുടിച്ചോട്ടെ. ഒരാളെ പോലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാതിരിക്കില്ല. ഒരു പ്രതിക്കും സംരക്ഷണം കിട്ടില്ല.

കെഎസ്‌യു സംസ്ഥാന കൺവീനറും വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിന് വിധേയനാണ്. വിദ്യയിൽ തുടങ്ങി നിഖിൽ വരെ ഉള്ള നിരയിൽ ഈ പ്രശ്‌നം ഒതുങ്ങി നിൽക്കില്ല. കള്ളനോട്ടടി പോലെ ​ഗുരുതരമായ പ്രശ്നം. ഇതു നിമിത്തമായത് അനു​ഗ്രഹമായി കാണുന്നു. സംഭവം തെറ്റു തിരുത്തിന് ഗുണകരമാകും. ഉടുമ്പിനെ മാളത്തിൽ നിന്ന് തെറിപ്പിക്കുന്നതു പോലെ പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും എകെ ബാലൻ പറഞ്ഞു.

Exit mobile version