വീഴ്‌ചയിലും തളരാതെ ആംബുലൻസിൽ എസ്എസ്എൽസി പരീക്ഷയെഴുതി ആൻ മേരി.

ഇടുക്കി: വീഴ്‌ചയിലും തളരാതെ ആംബുലൻസിൽ എസ്എസ്എൽസി പരീക്ഷയെഴുതി ആൻ മേരി. തെന്നി വീണ് ഇടുപ്പെല്ലിന് സാരമായി പരുക്ക് ചികിത്സയിലായിരുന്ന ഇടുക്കി നെടുങ്കണ്ടം രാമക്കൽമേട് എസ് എച്ച് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനി ആൻ മേരിയാണ് ആംബുലൻസിൽ കിടന്ന് പരീക്ഷ എഴുതിയത്.

തമിഴ്‌നാ‌ട്ടിലെ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആൻ മേരി പരീക്ഷ എഴുതാൻ ആ​ഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് അധ്യാപകർ ഇടപെട്ട് സ്‌ക്രൈബിന്റെ സഹായത്തോടെ ആംബുലൻസിൽ ഉള്ളിലിരുന്ന് പരീക്ഷയെഴുതുവാൻ സൗകര്യം ഒരുക്കി നൽകി.  പരിമിതികളെ മറികടന്ന് പരീക്ഷ എഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആന്‍മേരി.

Exit mobile version