വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ടെസ്‌ല സിഇഒ ഇലോൺ മസ്ക് രംഗത്ത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ബിസിനസ് ലോകത്തെ പ്രമുഖനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക് രംഗത്ത്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ എന്നാണ് മസ്ക് തന്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലിൽ കുറിച്ചത്. ഒപ്പം തന്റെ കമ്പനികൾ ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവര്‍ത്തിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

Exit mobile version