തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ അതിജീവനത്തിനായി നടത്തുന്ന സമരത്തെ ഒരുമിച്ചു നേരിട്ട് ബിജെപിയും സിപിഎമ്മും. മത്സ്യത്തൊഴിലാളി സമരത്തിനെതിരായ ലോംഗ് മാര്‍ച്ചില്‍ ബിജെപിയും സിപിഎമ്മും കൈകോര്‍ത്തത്. സിപിഎമ്മിനുവേണ്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബിജെപിയ്‌ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് വി.വി രാജേഷുമാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തത്. വിഴിഞ്ഞം സമരത്തിനെതിരെ ബിജെപിക്കും സിപിഎമ്മിനും ഒരേ നിലപാട് ആണെങ്കിലും ഒരുമിച്ച് സമരവുമായി രംഗത്തെത്തിയത് അപ്രതീക്ഷിതമായിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി ആലോചിച്ചും ചര്‍ച്ച നടത്തിയും രൂപം കൊടുത്ത പദ്ധതിയാണിതെന്നും ഇരുനേതാക്കളും അറിയിച്ചു. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങള്‍ക്ക് എതിരായ സമരങ്ങളെ സിപിഎം പിന്തുണയ്‌ക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുളള പദ്ധതിയാണെന്ന് വി.വി രാജേഷ് അഭിപ്രായപ്പെട്ടു. വിഎസ്‌ഡിപി നേതാക്കളും ഈ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായുളള ബഹുജന കൂട്ടായ്‌മ വളര്‍ത്തിയെടുത്ത് തുറമുഖ വിരുദ്ധ സമരത്തിനെ പ്രതിരോധിക്കാനാണ് ഈ കൂട്ടായ്‌മ കൊണ്ട് ലക്ഷ്യമിടുന്നത്