തിരുവനന്തപുരം: വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന റവന്യൂ അധികൃതരുടെ ഉത്തരവ് സമരസമിതി തള്ളി. പന്തൽ സ്വകാര്യ ഭൂമിയിലാണെന്നും പൊളിച്ചുമാറ്റില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലത്തീൻ അതിരൂപത. ഈ മാസം 27ന് സമരം നൂറ് ദിവസം തികയും. അന്ന്പ്രതിഷേധം കടുപ്പിക്കാനാണു തീരുമാനം. സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും തുടർ നടപടികൾ ആലോചിക്കുന്നതിനും രൂപത അധികൃതരുടെ യോഗം ഇന്നു ചേരും. 27നു മുതലപ്പൊഴിയിൽ കരയിലും കടലിയുമായി സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം വിഴിഞ്ഞം തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നിർമാണങ്ങളും പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന് വെള്ളിയാഴ്ച, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവ്.
വിഴിഞ്ഞം റവന്യൂ ഉത്തരവ് സമര സമിതി തള്ളി, ഇന്നു യോഗം
-
by Infynith - 103
- 0
Leave a Comment
Related Content
-
Test post
By Infynith 4 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 3 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 3 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 3 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 3 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 3 months ago