തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി രണ്ടാമത്തെ കപ്പൽ ചൈനയിൽനിന്ന് പുറപ്പെട്ടു. ഷെൻഹുവ–- 29 എന്ന കപ്പൽ തിങ്കളാഴ്ച ഷാങ്ഹായിൽനിന്നാണ് യാത്ര ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ് യാർഡ് ക്രെയിനുകളുമായാണ് കപ്പൽ എത്തുക. നവംബർ ഒമ്പതിന് കപ്പൽ തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷ. ഷാങ്ഹായിൽനിന്ന് ആദ്യം പുറപ്പെട്ട ഷെൻഹുവ–- 15ലെ മൂന്ന് ക്രെയ്നുകളിലെ അവസാനത്തെ ക്രെയ്ൻ ചൊവ്വാഴ്ച കപ്പലിൽനിന്ന് ഇറക്കി. കൂട്ടത്തിലെ വലിയ, 100 മീറ്റർ ഉയരമുള്ള ഷിപ്പ് ടു ഷോർ ക്രെയ്നും ഇറക്കിയതോടെ “ഷെൻഹുവ–- 15′ ബുധനാഴ്ച ചൈനയിലേക്ക് മടങ്ങും. നവംബർ അവസാനവും ഡിസംബർ ആദ്യവാരവുമായി രണ്ടു കപ്പൽകൂടി ക്രെയിനുമായി എത്തുമെന്ന് തുറമുഖ അധികൃതർ പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി രണ്ടാമത്തെ ഷെൻഹുവ–- 29 എന്ന കപ്പൽ ചൈനയിൽനിന്ന് പുറപ്പെട്ടു.
-
by Infynith - 104
- 0
Leave a Comment
Related Content
-
Test post
By Infynith 4 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 3 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 3 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 3 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 3 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 3 months ago