വിളർച്ചയെ തുരത്താൻ കേരളം.

തിരുവനന്തപുരം:എൽഡിഎഫ്‌ സർക്കാരിന്റെ പൊതുജനാരോഗ്യരംഗത്തെ പ്രധാന ഇടപെടലുകളിലൊന്നായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിവ (വിളർച്ചയിൽനിന്ന്‌ വളർച്ചയിലേക്ക്) ക്യാമ്പയിൻ. കഴിഞ്ഞ ദിവസം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ക്യാമ്പയിൻ ഉദ്‌ഘാടനംചെയ്‌തത്‌. ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായി ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് മുൻഗണന നൽകുകയാണ്‌ സർക്കാർ. ഈ ഇടപെടലുകളുടെ തുടർച്ചയാണ് വിവ കേരളം പദ്ധതി.

ഇരുമ്പ് അടങ്ങിയ  ഇലക്കറികളോ മൽസ്യമാംസാദികളോ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കൽ, ഏതെങ്കിലും ഭക്ഷണത്തോടുള്ള അമിത പ്രതിപത്തി, വികലമായ ഡയറ്റിങ്, വിരശല്യം, ആർത്തവസമയം കൂടുതൽ രക്തം നഷ്ടപ്പെടുന്നത് തുടങ്ങിയവയാണ് വിളർച്ചയുടെ കാരണം. സിക്കിൽസെൽ അനീമിയപോലെ ജനിതക ഘടകങ്ങളും വിളർച്ചയ്ക്ക്‌ കാരണമാകുന്നു. 15 മുതൽ 59 വയസ്സുവരെയുള്ള പെൺകുട്ടികളിലും സ്‌ത്രീകളിലും വിളർച്ച കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ്‌ ക്യാമ്പയിന്റെ ലക്ഷ്യം.

Exit mobile version