വിപണിയിൽ കാളക്കുതിപ്പ്‌

രണ്ടുദിവസത്തെ തളർച്ചയ്‌ക്കുശേഷം  ഇന്ത്യൻ ഓഹരിവിപണി കുതിച്ചു. കരടികളുടെ പിടിയിലായിരുന്ന വിപണിയിൽ കാളകൾ വീണ്ടും ഇറങ്ങിയപ്പോൾ ഓഹരിസൂചികകൾ മൂന്നുശതമാനത്തോളം മുന്നേറി. സെൻസെക്സ് 1534.16 പോയിന്റ്‌ (2.91 ശതമാനം) നേട്ടത്തോടെ  54326.39ലും നിഫ്റ്റി 456.80 പോയിന്റ്‌ (2.89 ശതമാനം) ഉയർന്ന് 16266.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മറ്റ് ഏഷ്യൻ വിപണികളുടെ ശക്തമായ മുന്നേറ്റവും യുഎസ് വിപണിയിൽനിന്നുള്ള അനുകൂല സൂചനകളുമാണ് ഇന്ത്യൻ വിപണിക്ക് കരുത്തുപകർന്നത്. ചൈന പ്രധാന വായ്പനിരക്കുകൾ കുറച്ചതും കാരണമായി. 

Exit mobile version