വികസന കുതിപ്പിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ

കണ്ണൂർ: വികസന കുതിപ്പിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ. അമൃത ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനെയും ഉൾപ്പെടുത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനുള്ള തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ 508 റെയിൽവേ സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. നിത്യേന നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷന് ആവശ്യതകളേറെയാണ്. സെക്കൻ്റ് പ്ലാറ്റ്ഫോമിൽ ശൗചാലയം, ടൈൽസ് പാകൽ, ലിഫ്റ്റ് സൗകര്യം, തേർഡ് പ്ലാറ്റ്ഫോം നിർമ്മാണം, കുടിവെള്ള സൗകര്യം, റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്കുള്ള സുരക്ഷിതമായ പാർക്കിം​ഗ് സൗകര്യം തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഇപ്പോൾ പരിഹരിക്കപ്പെടുന്നത്. പയ്യന്നൂർ കഴിഞ്ഞാൽ വടകര, കാസർഗോഡ് സ്റ്റേഷനുകളാണ് പദ്ധതിയിൽ പരിഗണിക്കപ്പെട്ടിട്ടുള്ളത്.

Exit mobile version