വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് ​ഗുരുതര പരിക്ക്.

കോയമ്പത്തൂർ: തൃശ്ശൂർ-തമിഴ്നാട് അതിർത്തിയായ വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് ​ഗുരുതര പരിക്ക്. ‘സിരുഗുൺട്ര’ എസ്റ്റേറ്റിൽ തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ പുലി ആക്രമിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകനായ പ്രദീപ് കുമാർ എന്ന ഏഴ് വയസുകാരനെയാണ് പുലി ആക്രമിച്ചത്. പുലിയുടെ ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലക്ക് പുറകിൽ പുലിയുടെ നഖം കൊണ്ട് ആഴത്തിൽ മുറിവേറ്റു. പരിക്കേറ്റ കുട്ടിയെ ഉടൻ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Exit mobile version