വാഹനങ്ങളിൽ ഇന്ന് മുതല്‍ പരിശോധന

ഇന്ന് മുതൽ വാഹനങ്ങളിൽ സൺ ഫിലിം പരിശോധന കർശനമാക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. കൂളിങ് ഫിലിം, സൺ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങൾക്കെതിരെ ഇനി മുതല്‍ കർശന നടപടി സ്വീകരിക്കും. ഇതിനായി, ഇന്ന് മുതൽ 14 വരെ ഗതാഗത വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ് നടക്കും.

വാഹനങ്ങളുടെ ഗ്ലാസുകളിൽ ഫിലിം ഒട്ടിച്ച്‌ യാതൊരു മാറ്റവും അനുവദിക്കില്ലെന്ന കോടതി വിധി നേരത്തെ നിലവിലുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ഡ്രൈവ് നടത്താനും, പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.

Exit mobile version