വരുമാനം അറിയിച്ചാൽ ക്ഷേമ പെൻഷൻ ഉറപ്പ്‌.


തിരുവനന്തപുരം:വരുമാന സർട്ടിഫിക്കറ്റ്‌ നൽകുന്ന മുഴുവൻ പേർക്കും സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ ലഭിക്കും. സമയപരിധി അവസാനിച്ചെങ്കിലും അർഹരായ ആരെങ്കിലുമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്‌ നൽകുന്ന മുറയ്‌ക്ക്‌ പെൻഷൻ നൽകാനാണ്‌ സർക്കാർ ആലോചന. അർഹതപ്പെട്ട ആർക്കും പെൻഷൻ നിഷേധിക്കരുതെന്ന്‌ നിർദേശിച്ചിട്ടുണ്ട്‌.   

അർഹരായവരിൽ ഏതാണ്ടെല്ലാവരും സർട്ടിഫിക്കറ്റ്‌ ലഭ്യമാക്കിയിട്ടുണ്ടെന്നാണ്‌ ധനവകുപ്പിന്റെ അനൗദ്യോഗിക വിലയിരുത്തൽ. ക്ഷേമ പെൻഷൻ ലഭിക്കാൻ കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപ കവിയാൻ പാടില്ല. കുടുംബ വരുമാനം കണക്കാക്കുന്നതിൽ വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കില്ല. സർവീസ്‌ പെൻഷൻ, കുടുംബ പെൻഷൻ വാങ്ങുന്നവർക്കും അർഹതയില്ല.

Exit mobile version